വിജയ്‌നെ കുറിച്ച് സംസാരിക്കരുത്; നേതാക്കൾക്ക് ഡിഎംകെയുടെ കർശന നിർദേശം

Vijay

നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ് യുടെ പേര് പരാമർശിക്കരുതെന്ന് ഡിഎംകെ നേതാക്കൾക്ക് പാർട്ടിയുടെ നിർദേശം. മന്ത്രിമാരടക്കമുള്ള നേതാക്കൾക്കാണ് ഡിഎംകെ നിർദേശം നൽകിയത്. വിജയ്‌നെ കുറിച്ചോ അദ്ദേഹത്തിന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തെ കുറിച്ചോ പരാമർശിക്കുകയോ ചർച്ചക്ക് വിധേയമാക്കുകയോ ചെയ്യരുത്. പരമാവധി വിജയ്‌നെ അവഗണിക്കാനാണ് ഡിഎംകെ നിർദേശം നൽകുന്നത്

മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എംകെ സ്റ്റാലിനാണ് നിർദേശം കൈമാറിയത്. പാർട്ടിയുടെ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ ശനിയാഴ്ചയും ഞായറാഴ്ചയും പൊതുയോഗങ്ങൾ നടന്നിരുന്നു. ഈ യോഗങ്ങൾക്ക് മുന്നോടിയായാണ് സ്റ്റാലിൻ നേതാക്കൾക്ക് നിർദേശം നൽകിയത്.

സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളും കേന്ദ്രത്തിന്റെ നിയന്ത്രണങ്ങളെയും കുറിച്ച് പറയുക എന്നതായിരുന്നു ഞങ്ങളുടെ പ്രധാന ഉദ്ദേശ്യമെന്ന് ഡിഎംകെ സംഘടനാ സെക്രട്ടറി ആർ എസ് ഭാരതി പ്രതികരിച്ചു. മറ്റ് കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്നത് ഇക്കാര്യങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുമെന്നും ഭാരതി പറഞ്ഞു
 

Tags

Share this story