ഇത്തരം വർത്തമാനങ്ങൾ വേണ്ട, എന്നാൽ ഇഷ്ടം പോലെ ചെയ്യ്; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ വാക് പോര്

satheeshan pinarayi

നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കുന്നതുമായി ബന്ധപ്പെട്ട് കാര്യോപദേശക സമിതി യോഗത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ വാക്‌പോര്. ജാഥ നടക്കുന്നത് കൊണ്ട് സർക്കാർ സഹകരിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യത്തിന് നിങ്ങൾ വലിയ സഹകരണമാണല്ലോ നൽകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഇഷ്ടം പോലെ ചെയ്യെന്നായിരുന്നു വിഡി സതീശന്റെ പ്രതികരണം. ഇത്തരം വർത്തമാനങ്ങൾ വേണ്ടെന്നും സതീശൻ പറഞ്ഞു

പ്രതിപക്ഷത്തിന്റെ ആവശ്യം പരിഗണിച്ചാണ് സഭാ സമ്മേളനം വെട്ടിച്ചുരുക്കിയത് എങ്കിലും കാര്യോപദേശക സമിതിയിൽ രൂക്ഷമായ വാക്‌പോരാണ് നടന്നത്. കോൺഗ്രസിന്റെ സമരാഗ്നി എന്ന പേരിലുള്ള യാത്ര ഫെബ്രുവരി 9ന് നടക്കുന്നുണ്ട്. അതിനാൽ സർക്കാർ സഹകരിക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.
 

Share this story