ചീത്ത വിളിച്ച് വിരട്ടാൻ നോക്കേണ്ട; മന്ത്രി അബ്ദു റഹ്മാനോട് ലീഗ് നേതാവ് ഷാജി

shaji

തന്നെ ചീത്ത വിളിച്ച് വിരട്ടാൻ നോക്കല്ലേയെന്ന് മന്ത്രി വി അബ്ദുറഹ്മാനോട് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. പൈസ കണ്ടാൽ മുട്ടുവിറക്കുന്ന സഖാക്കളെയെ അബ്ദുറഹ്മാൻ കണ്ടിട്ടുള്ളു. ലീഗിനെ എൽഡിഎഫിനൊപ്പം ചേർക്കാമെന്ന എംവി ഗോവിന്ദന്റെ പൂതി മനസ്സിൽ വെച്ചാൽ മതിയെന്നും കെ എം ഷാജി പറഞ്ഞു

മുഖ്യമന്ത്രിക്ക് താനൂരിൽ വരാൻ നിന്റെയെന്നല്ല, നിന്റെ കാരണവൻമാരുടെ ഒരു ഓശാരവും ആവശ്യമില്ല. വേണമെങ്കിൽ നിന്റെ വീട്ടിൽ പോലും ഞങ്ങൾ കടന്നുകയറും. ഇത് കെ എം ഷാജി ഓർക്കുന്നത് നല്ലതാണെന്ന് അബ്ദുറഹ്മാൻ കഴിഞ്ഞ ദിവസം ആഞ്ഞടിച്ചിരുന്നു. ഇതിനാണ് ലീഗ് നേതാവ് ഷാജിയുടെ പ്രതികരണം


 

Share this story