മുസ്ലിം ന്യൂനപക്ഷത്തെ പിണക്കരുത്; പ്രകോപന പ്രസ്താവനകൾ പാടില്ലെന്ന് സിപിഎം നിർദേശം
തദ്ദേശ തെരഞ്ഞെടുപ്പിലെ വമ്പൻ പരാജയത്തിന്റെ പശ്ചാത്തലത്തിലും നിയമസഭ തെരഞ്ഞെടുപ്പിൽ വിജയം ലക്ഷ്യമിട്ട് മാറ്റങ്ങളുമായി സിപിഎം. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുസ്ലിം ന്യൂനപക്ഷത്തെ ചേർത്ത് നിർത്തണമെന്നാണ് തീരുമാനം. മുസ്ലിം ജനവിഭാഗത്തെ പിണക്കുന്നത് തെരഞ്ഞെടുപ്പിൽ ഗുണകരമാവില്ലെന്നാണ് വിലയിരുത്തൽ.
ഇതിന്റെ ഭാഗമായാണ് മുതിർന്ന നേതാവ് എ കെ ബാലൻ നടത്തിയ പ്രസ്താവന ഒന്നടങ്കം പാർട്ടി തള്ളിയത്. രണ്ടാമതും അധികാരത്തിലെത്തിയ 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മുസ്ലിം വോട്ട് എൽഡിഎഫിന് ലഭിച്ചിരുന്നു എന്നാൽ 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിനാണ് ലഭിച്ചത്.
അതേ സമയം ആലപ്പുഴ, ലോക്സഭാ മണ്ഡലങ്ങളിലാവട്ടെ ഇടതിന് പരമ്പരാഗതമായി പിന്തുണച്ചിരുന്ന വോട്ടർമാരിൽ ഒരു വിഭാഗം ബിജെപിയ്ക്ക് വോട്ട് ചെയ്തെന്ന വിലയിരുത്തലും ഉണ്ടായി. ഇതിനെ തുടർന്ന് സിപിഐഎം നയനിലപാടുകളിൽ മാറ്റം വരുത്തിയെന്ന വിലയിരുത്തൽ രാഷ്ട്രീയ നിരീക്ഷകർ നടത്തിയിരുന്നു. ആ നിലപാടിൽ നിന്ന് മാറുന്നുവെന്ന സൂചനകളാണ്
