മുഖ്യമന്ത്രിയുടെ പരിപാടിയിൽ കറുത്ത വസ്ത്രം ധരിക്കരുത്; വിദ്യാർഥികൾക്ക് കോളജിന്റെ നിർദേശം

pinarayi vijayan
കോഴിക്കോട് മീഞ്ചന്ത ആർട്‌സ് കോളജിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത വസ്ത്രം ഒഴിവാക്കാൻ കോളജ് അധികൃതരുടെ നിർദേശം. കറുത്ത വസ്ത്രവും കറുത്ത മാസ്‌കും ധരിച്ച് പരിപാടിക്ക് എത്തരുതെന്നാണ് വിദ്യാർഥികൾക്ക് നിർദേശം നൽകിയിരിക്കുന്നത്. എന്നാൽ പോലീസ് ഇത്തരത്തിലൊരു നിർദേശം നൽകിയിട്ടില്ലെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
 

Share this story