പൊട്ടലില്ലാത്ത കൈയിലാണ് കെകെ രമ പ്ലാസ്റ്റർ ഇട്ടതെന്ന് ഇപ്പോൾ മനസ്സിലായില്ലേ: എംവി ഗോവിന്ദൻ

govindan

നിയമസഭ കൂടണമെന്ന് പ്രതിപക്ഷത്തിനില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കോൺഗ്രസിലും മുസ്ലിം ലീഗിനും പ്രശ്‌നമാണ്. അത് മൂടിവെക്കാനാണ് നിയമസഭയിൽ കലാപം സൃഷ്ടിക്കുന്നത്. കെ കെ രമ പൊട്ടലില്ലാത്ത കൈയിലാണ് പ്ലാസ്റ്റർ ഇട്ടതെന്ന് ഇപ്പോൾ വ്യക്തമായല്ലോ. പൊട്ടിയോ ഇല്ലയോ എന്ന് നോക്കാൻ ആധുനിക സംവിധാനങ്ങളുണ്ടല്ലോ എന്നും അദ്ദേഹം പറഞ്ഞു

അന്ധവിശ്വാസത്തിനെതിരെ വിശ്വാസികളെ കൂടെ ചേർത്ത് മുന്നോട്ടുപോകും. പെൻഷൻ നൽകാൻ കേരളം സെസ് ഏർപ്പെടുത്തിയപ്പോൾ പശു വളർത്താൻ സെസ് ഏർപ്പെടുത്തുകയാണ് മറ്റൊരിടത്തെന്ന് അദ്ദേഹം പറഞ്ഞു. ബ്രഹ്മപുരത്തെ പിഴയെ കുറിച്ച് പരിശോധിച്ച് പറയും. ലോ കോളജ് അക്രമ സമരത്തെ താൻ അനുകൂലിക്കുന്നില്ല. ജനാധിപത്യ മാർഗങ്ങളിലൂടെയാണ് സമരം ചെയ്യേണ്ടത്. എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ച് പറയാമെന്നും എംവി ഗോവിന്ദൻ പറഞ്ഞു


 

Share this story