ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിൽ പോലീസിന്റേത് കുറ്റകരമായ അനാസ്ഥ: വി ഡി സതീശൻ

satheeshan

ഡോക്ടർ വന്ദന ദാസിന്റെ കൊലപാതകത്തിൽ പോലീസിന്റേത് കുറ്റകരമായ അനാസ്ഥയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേരളത്തിന്റെ പോലീസ് സേനക്ക് നാണക്കേടാണ് സംഭവം. ഡിജിപി ഒന്ന് പറയുന്നു, ദൃക്‌സാക്ഷി മറ്റൊന്ന് പറയുന്നു. എന്നാൽ എഫ് ഐ ആറിൽ മറ്റൊന്ന് എഴുതുന്നു. എവിടെയാണ് പോലീസ് ഉണ്ടായിരുന്നത്. ഹോം ഗാർഡിന് വരെ കുത്തേറ്റു. ഒരു സംരക്ഷണവും നൽകാൻ ജീവനക്കാർക്ക് കഴിഞ്ഞില്ല

വാതിലടച്ച് കയറി രക്ഷപ്പെട്ടതിൽ പോലീസും ഉൾപ്പെട്ടിട്ടുണ്ട്. ഈ കേസിൽ മൊത്തമായും കേരളത്തിലെ പോലീസിന് നാണക്കേടുള്ള കാര്യങ്ങളാണ്. ദേശാഭിമാനിയിൽ ഒന്നാം പേജിൽ രോഗി ഡോക്ടറെ ആക്രമിച്ചു എന്നാണ് എഴുതിയിരിക്കുന്നത്. ഏത് രോഗിയാണ്. അവിടെ കുഴപ്പമുണ്ടാക്കിയതിന്റെ പേരിൽ ജനങ്ങൾ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടിച്ചു കൊണ്ടുപോയത്. ഇതെല്ലാം അനാസ്ഥയും പോലീസിന് നാണക്കേടും ഉണ്ടാക്കുന്ന കാര്യങ്ങളാണെന്നും സതീശൻ പറഞ്ഞു.
 

Share this story