ഡോ. കെ എസ് അനിലിനെ പൂക്കോട് വെറ്ററിനറി സർവകലാശാല വിസി ആയി നിയമിച്ചു

vc

പൂക്കോട് വെറ്ററിനറി സർവകലാശാല വൈസ് ചാൻസലറായ ഡോ. കെ എസ് അനിലിനെ നിയമിച്ചു. മണ്ണുത്തി വെറ്ററിനറി കോളേജിലെ പ്രൊഫസറാണ് ഡോ. കെ എസ് അനിൽ

ഗവർണർ അതൃപ്തി പ്രകടിപ്പിച്ചതിനെ തുടർന്ന് വിസി ആയിരുന്ന ഡോ. പി സി ശശീന്ദ്രൻ രാജിവെച്ചിരുന്നു. ഈ ഒഴിവിലാണ് നിയമനം. 

സിദ്ധാർഥന്റെ മരണത്തിൽ 33 വിദ്യാർഥികളുടെ സസ്‌പെൻഷൻ വിസി പിൻവലിച്ചതാണ് ഗവർണറുടെ അതൃപ്തിക്ക് കാരണം. സിദ്ധാർഥന്റെ മരണത്തിന് പിന്നാലെ വിസിയായിരുന്ന ശശീന്ദ്രനെ ഗവർണർ സസ്‌പെൻഡ് ചെയ്തിരുന്നു.
 

Share this story