ഡോ. ഷഹനയുടെ ആത്മഹത്യ: പ്രതി റുവൈസിന്റെ പിജി പഠനം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തടഞ്ഞു

shahana

ഡോക്ടർ ഷഹനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലെ പ്രതി ഡോ. റുവൈസിന്റെ പിജി പഠനം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തടഞ്ഞു. പഠനം തുടരാൻ അനുവദിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവാണ് ഡിവിഷൻ ബെഞ്ച് തടഞ്ഞത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്

തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ അപ്പീലിലാണ് ഹൈക്കോടതി നടപടി. റുവൈസിന്റെ സസ്‌പെൻഷൻ മൂന്ന് മാസത്തേക്ക് കൂടി നീട്ടാൻ കോളേജ് നേരത്തെ തീരുമാനിച്ചിരുന്നു. ഇത് പരിശോധിക്കാൻ സർക്കാർ ഒരു കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തു. കമ്മിറ്റി ഒരാഴ്ചക്കുള്ളിൽ നടപടി പുനഃപരിശോധിച്ച് തീരുമാനമെടുക്കാൻ ഡിവിഷൻ ബെഞ്ച് നിർദേശം നൽകി.

ഷഹനയുമായുള്ള വിവാഹത്തിൽ നിന്ന് അവസാന നിമിഷം റുവൈസ് പിൻമാറിയതിനെ തുടർന്നാണ് ഷഹന ആത്മഹത്യ ചെയ്തത്. വൻ സ്ത്രീധനവും കാറും സ്വത്തുമൊക്കെ റുവൈസ് ആവശ്യപ്പെട്ടിരുന്നു. ഷഹന ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന സന്ദേശം കണ്ടിട്ടും ഇടപെടാതെ നമ്പർ ബ്ലോക്ക് ചെയ്യാനാണ് റുവൈസ് ശ്രമിച്ചത്.
 

Share this story