ഡോ. വന്ദന ദാസ് കൊലപാതകം: പ്രതി സന്ദീപിനെ കുടവട്ടൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തി

sandeep

ഡോ. വന്ദന ദാസ് കൊലപാതകത്തിൽ പ്രതി സന്ദീപുമായി പോലീസ് തെളിവെടുപ്പ് നടത്തി. കുടവട്ടൂർ ചെറുകരകോണത്തെ വീട്ടിലെത്തിച്ചാണ് തെളിവെടുത്തത്. സന്ദീപിന്റെ അയൽവാസിയും അധ്യാപകനുമായ ശ്രീകുമാറിന്റെ വീട്ടിലേക്കാണ് ആദ്യം തെളിവെടുപ്പിന് എത്തിച്ചത്. ഇവിടെ നിന്നാണ് സന്ദീപ് പോലീസിനെ വിളിച്ചുവരുത്തുകയും പിന്നീട് കൊട്ടാരക്കര ആശുപത്രിയിലേക്ക് കൊണ്ടുപോയതും.

സന്ദീപ് ഇവിടെ എങ്ങനെയാണ് എത്തിയതെന്നും കാലിന് പരുക്ക് സംഭവിച്ചത് എങ്ങനെയാണെന്നും അമ്പേഷണ സംഘം ചോദിച്ചറിഞ്ഞു. സംഭവസ്ഥലത്തുണ്ടായിരുന്ന അയൽവാസികളെയും ബന്ധുക്കളെയും ഇവിടേക്ക് വിളിച്ചുവരുത്തി വിവരങ്ങൾ ശേഖരിച്ചു. ഇതിന് ശേഷം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും.
 

Share this story