ഡോക്ടർ വന്ദനദാസ് വധക്കേസ്: പ്രതി സന്ദീപിന്റെ വിടുതൽ ഹർജി കോടതി തള്ളി

vandana

ഡോക്ടർ വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപിന്റെ വിടുതൽ ഹർജി കോടതി തള്ളി. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നടപടി. കേസിൽ നിന്ന് ഒഴിവാക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം. അതേസമയം ഹൈക്കോടതിയിൽ റിവിഷൻ ഹർജി നൽകുമെന്ന് പ്രതിഭാഗം അഭിഭാഷകൻ അറിയിച്ചു

2023 മെയ് പത്തിനാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജനായിരുന്ന വന്ദന ദാസ് കൊല്ലപ്പെടുന്നത്. ഡ്യൂട്ടിക്കിടെ ആശുപത്രിയിൽ പോലീസ് മെഡിക്കൽ പരിശോധനക്ക് എത്തിച്ച പ്രതിയായ സന്ദീപ് വന്ദനയെ കുത്തിക്കൊല്ലുകയായിരുന്നു. 

കൊല്ലം നെടുമ്പന യുപി സ്‌കൂൾ അധ്യാപകനായിരുന്നു സന്ദീപ്. മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടർന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് പരിശോധനക്കായി ആശുപത്രിയിലെത്തിച്ചത്.
 

Share this story