ഡോ. വന്ദന ദാസിന്റെ കൊലപാതകം: പ്രതി സന്ദീപിന് വേണ്ടി അഡ്വ. ബി എ ആളൂർ വക്കാലത്ത് ഒപ്പിട്ടു

aloor

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ ഡോക്ടർ വന്ദന ദാസിനെ കൊലപ്പെടുത്തിയ പ്രതി സന്ദീപിന് വേണ്ടി വാദിക്കാൻ അഡ്വ. ബി എ ആളൂർ കോടതിയിൽ ഹാജരാകും. പ്രതിക്ക് വേണ്ടി അഡ്വ. ആളൂർ വക്കാലത്ത് ഒപ്പിട്ടു. സന്ദീപിനെ കൊട്ടാരക്കര കോടതിയിൽ ഹാജരാക്കിയപ്പോൾ വലിയ പ്രതിഷേധമാണുണ്ടായത്. ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകർ കോടതിക്ക് പുറത്ത് പ്രതിഷേധിച്ചു

സന്ദീപിനെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ ആവശ്യപ്പെടാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. പ്രതിയുടെ രക്തസാമ്പിൾ പരിശോധനക്കായി അയച്ചിട്ടുണ്ട്. കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യൽ അനിവാര്യമാണെന്നും തിരിച്ചറിയൽ പരേഡ് നടത്തണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. എന്നാൽ ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാൽ പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു.
 

Share this story