ഡോ. വന്ദന ദാസിന്റെ കൊലപാതകം: അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

vandana

ഡോക്ടർ വന്ദന ദാസിന്റെ കൊലപാതക കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. കൊല്ലം റൂറൽ ഡി.വൈ.എസ്.പി എംഎം ജോസിനാണ് അന്വേഷണ ചുമതല. അതേസമയം, പ്രതിയുടെ ഫോണിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ ലഹരി ഉപയോഗം സംബന്ധിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. പ്രതി അക്രമത്തിന് മുമ്പ് എടുത്ത വീഡിയോ അയച്ചത് ആർക്കെന്നും അന്വേഷണസംഘത്തിന് കണ്ടെത്താനായിട്ടില്ല

വാട്‌സാപ്പിൽ സുഹൃത്തിന് മെസേജ് അയച്ച ശേഷം സന്ദീപ് ഡിലീറ്റ് ചെയ്തുവെന്നാണ് വിവരം. ഈ സുഹൃത്ത് ആരാണെന്ന് പോലീസിന് കണ്ടെത്താനായിട്ടില്ല. അതേസമയം പോലീസിനെ വിളിക്കുന്നതിന് മുമ്പ് സ്‌കൂളിലെ പ്രധാന അധ്യാപികക്ക് സന്ദീപ് ഒരു വീഡിയോ സന്ദേശം അയച്ചിരുന്നു. രാത്രി രണ്ട് മണിയോടെ അയച്ച സന്ദേശത്തിൽ തന്നെ ചിലർ ചേർന്ന് കൊല്ലാൻ ശ്രമിക്കുന്നു എന്നാണ് സന്ദീപ് പറഞ്ഞത്. ഈ വീഡിയോ പോലീസിന് കണ്ടെത്താൻ സാധിച്ചിട്ടുണ്ട്


 

Share this story