ഡോ. വന്ദന ദാസിന്റെ കൊലപാതകം: സന്ദീപിന് മാനസിക പ്രശ്‌നങ്ങളുണ്ടോയെന്ന് പരിശോധിക്കും

vandana

ഡോക്ടർ വന്ദന ദാസ് കൊലക്കേസ് പ്രതി ജി. സന്ദീപിനെ മാനസികാരോഗ്യം സംബന്ധിച്ച വിശദ പരിശോധനയ്ക്കായി തിരുവനന്തപുരത്ത് മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരാക്കും. ഇതിന് ശേഷമാകും തുടർന്നുള്ള ചോദ്യം ചെയ്യൽ. കോടതി നിർദേശപ്രകാരം പുനലൂർ താലൂക്കാശുപത്രിയിൽ നടത്തിയ വൈദ്യപരിശോധനയിൽ സന്ദീപിന്റെ കാലിന് പൊട്ടലുണ്ടെന്ന് കണ്ടെത്തി. 

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന ഡോക്ടർ വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിൽ ജി സന്ദീപിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ട് നേതൃത്വം നൽകുന്ന സംഘമാണ് പരിശോധിക്കുക. പ്രതിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യനില മെഡിക്കൽ സംഘം വിലയിരുത്തും. സന്ദീപിന് കാര്യമായ മാനസിക പ്രശ്നമില്ലെന്നാണാണ് പേരൂർക്കട മാനസിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ പൊലീസിന് നൽകിയ റിപ്പോർട്ട്‌
 

Share this story