ഡോ.വന്ദന വധക്കേസ്: പ്രതി സന്ദീപിന് മാനസിക പ്രശ്നങ്ങളില്ല, പരിശോധനാ റിപ്പോർട്ട് പുറത്ത്

Dr Vandana

തിരുവനന്തപുരം: ഡോ.വന്ദന വധക്കേസ് പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന് വൈദ്യ പരിശോധനാ റിപ്പോർട്ട്. ആദ്യം പരിശോധിച്ച മെഡിക്കൽ സംഘത്തിന്റെ റിപ്പോർട്ടിന് പിന്നാലെ സന്ദീപിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ച് പത്ത് ദിവസം പ്രത്യേക വൈദ്യ സംഘത്തിന്റെ നേതൃത്വത്തിൽ വീണ്ടും പരിശോധന നടത്തിയിരുന്നു. രണ്ടാമത്തെ പരിശോധനയിലും സന്ദീപിന് മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന് വിദഗ്ധസംഘം വ്യക്തമാക്കി.

പുതിയ റിപ്പോർട്ട് കൂടി പുറത്തുവന്നതോടെ, മാനസിക പ്രശ്നങ്ങളുടെ പേരിൽ കേസിൽ നിന്ന് സന്ദീപിന് രക്ഷപ്പെടാൻ കഴിയില്ലെന്ന് പോലീസുകാർ വ്യക്തമാക്കി. അടുത്തിടെ സന്ദീപ് സമർപ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. അതേസമയം, അധ്യാപക ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെതിരെ അപ്പീൽ നൽകി ഉത്തരവ് പിൻവലിപ്പിക്കുന്നതിനുള്ള നീക്കം സന്ദീപ് ഇപ്പോഴും തുടരുന്നുണ്ട്.

Share this story