ഡോക്ടർ വന്ദനക്ക് അഞ്ചിലേറെ കുത്തേറ്റു, തടയാൻ ശ്രമിച്ചവരെയും ആക്രമിച്ചു; പ്രതി അധ്യാപകനെന്നും വിവരം

vandana

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പോലീസ് വൈദ്യപരിശോധനക്ക് എത്തിച്ച പ്രതി യുവ വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പോലീസുകാരുടെ സാന്നിധ്യത്തിലാണ് ഡോക്ടർ കൊല്ലപ്പെട്ടത്. ആശുപത്രിയിൽ പോലീസിനും ബന്ധുക്കൾക്കുമൊപ്പം വൈദ്യപരിശോധനക്ക് എത്തിയ സന്ദീപ് എന്ന യുവാവാണ് ആക്രമണം നടത്തിയത്. 

അഞ്ചോളം കുത്തുകളാണ് ഡോക്ടർ വന്ദനക്കേറ്റത്. പോലീസിനൊപ്പം എത്തിയ പ്രതി ആദ്യം ശാന്തനായിരുന്നുവെങ്കിലും പെട്ടെന്ന് പ്രകോപിതനാകുകയായിരുന്നു. ഇയാൾ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും സംശയമുണ്ട്. വീട്ടിൽ ബഹളമുണ്ടാക്കിയതിനെ തുടർന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്

തടയാൻ ശ്രമിച്ച പോലീസുകാർക്കും ശരീരത്തും കൈക്കും കുത്തേറ്റിട്ടുണ്ട്. സർജിക്കൽ ഉപകരണങ്ങൾ ഉപയോഗിച്ചാണ് നിലത്തുവീണ ഡോക്ടർ വന്ദനയെ ഇയാൾ കുത്തിയത്. പ്രതിയായ സന്ദീപ് അധ്യാപകനാണെന്നാണ് നാട്ടുകാർ പറയുന്നത്.
 

Share this story