ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിൽ ഗുരുതരമായ അനാസ്ഥയുണ്ടായെന്ന് വെള്ളാപ്പള്ളി

vellappally natesan

ഡോക്ടർ വന്ദന ദാസിന്റെ കൊലപാതകത്തിൽ ഗുരുതരമായ അനാസ്ഥയുണ്ടായതായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളിപ്പള്ളി നടേശൻ. കുറ്റം സംഭവിച്ചിട്ടുണ്ട്. സർക്കാർ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. വന്ദനയെ സംരക്ഷിക്കാൻ ആ സമയത്ത് ആരുമുണ്ടായില്ല എന്നത് സത്യമാണ്. ഇനിയൊരു ഡോക്ടർക്കും ഈ അവസ്ഥ വരാതിരിക്കട്ടെ എന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു


 

Share this story