നാടകീയ രംഗങ്ങൾ തുടരുന്നു; വിസിക്ക് മറുപടി നൽകാതെ അവധിയിൽ പ്രവേശിച്ച് ജോയിന്റ് രജിസ്ട്രാർ

നാടകീയ രംഗങ്ങൾ തുടരുന്നു; വിസിക്ക് മറുപടി നൽകാതെ അവധിയിൽ പ്രവേശിച്ച് ജോയിന്റ് രജിസ്ട്രാർ
കേരള സർവകലാശാലയിലെ നാടകീയ നീക്കങ്ങൾ തുടരുന്നു. താത്കാലിക വി സി ഡോ സിസ തോമസ് ഇറങ്ങിപ്പോയതിന് ശേഷവും സിൻഡിക്കേറ്റ് യോഗത്തിൽ തുടർന്നതിൽ വിശദീകരണം നൽകാതെ ജോയിന്റ് രജിസ്ട്രാർ പി പി ഹരികുമാർ അവധിയിൽ പ്രവേശിച്ചു. മറുപടി നൽകാൻ ജോയിന്റ് രജിസ്ട്രാർ രണ്ടാഴ്ചത്തെ സാവകാശം ചോദിച്ചിരുന്നു. എന്നാൽ സീനിയർ ജോയിന്റ് രജിസ്ട്രാറുടെ അവധി അപേക്ഷ ലഭിച്ചിട്ടില്ലെന്നാണ് താത്കാലിക വി സി സിസ തോമസിന്റെ പ്രതികരണം. ജോയിന്റ് രജിസ്ട്രാർ സാവകാശം തേടിയതിനെക്കുറിച്ചും അറിയില്ല. ജോയിന്റ് രജിസ്ട്രാർക്കെതിരെയുള്ള നടപടി ആലോചനകൾക്ക് ശേഷമായിരിക്കുമെന്നും സിസ തോമസ് വ്യക്തമാക്കി. ഇന്ന് രാവിലെ 9 നുള്ളിൽ ജോയിന്റ് രജിസ്ട്രാർ മറുപടി നൽകണം എന്നായിരുന്നു വി സിയുടെ നിർദേശം. ജോയിന്റ് രജിസ്ട്രാർ സിൻഡിക്കേറ്റ് യോഗത്തിൽ തുടർന്നത് ചട്ടലംഘനമെന്നാണ് വി സിയുടെ വിലയിരുത്തൽ.

Tags

Share this story