കോട്ടയത്ത് നിയന്ത്രണം വിട്ട ലോറി വീട്ടുമതിലിലും മരത്തിലും ഇടിച്ച് ഡ്രൈവർ മരിച്ചു

accident

കോട്ടയം പാലായിൽ നിയന്ത്രണം വിട്ട ലോറി വീട്ടുമതിലിലും മരത്തിലും ഇടിച്ചുകയറി ഡ്രൈവർക്ക് ദാരുണാന്ത്യം. പാലാ പയപ്പാറിന് സമീപം ലോഡുമായി പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. കോട്ടയം ചിങ്ങവനം ചാന്നാനിക്കാട് സ്വദേശി ചാക്കോയാണ്(67) മരിച്ചത്. ഉച്ചയ്ക്ക് 12.45ഓടെയാണ് അപകടമുണ്ടായത്. 

ചിങ്ങവനത്തെ ഫുഡ് കോർപറേഷൻ ഗോഡൗണിൽ നിന്നും അരിയുമായി തൊടുപുഴ അറക്കുളത്തെ ഗോഡൗണിലേക്ക് പോകുകയായിരുന്നു ലോറി. യാത്രയ്ക്കിടെ നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു. ചാക്കോ അപകടസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
 

Share this story