മദ്യപിച്ച് ബോധരഹിതനായി വഴിക്കടവ്-ബംഗളൂരു ടൂറിസ്റ്റ് ബസിന്റെ ഡ്രൈവർ; പെരുവഴിയിലായി യാത്രക്കാർ

മലപ്പുറം-ബംഗളൂരു റൂട്ടിൽ സർവീസ് നടത്തുന്ന ടൂറിസ്റ്റ് ബസിന്റെ ഡ്രൈവർ മദ്യപിച്ച് ബോധം കെട്ടതിനെ തുടർന്ന് യാത്രക്കാർ പെരുവഴിയിലായി. ഓഗസ്റ്റ് 30നാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസമാണ് ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്.
വഴിക്കടവിൽ നിന്ന് ബംഗളൂരുവിലേക്ക് രാത്രികാല സർവീസ് നടത്തുന്ന ബസിന്റെ ഡ്രൈവറാണ് മദ്യപിച്ച് ഓഫായത്. കുറ്റ്യാടി ചുരം വഴിയാണ് ബസ് ബംഗളൂരുവിലേക്ക് പോകുന്നത്. ചുരം കറയുന്നതിനിടെ ബസ് പിന്നോട്ട് വരികയും മറ്റൊരു കാറിൽ ഇടിക്കുകയും ചെയ്തു
മദ്യപിച്ച് ലക്കുകെട്ടാണ് ഡ്രൈവർ വാഹനമോടിച്ചിരുന്നത്. തിരുനെല്ലി എത്തിയതോടെ ഡ്രൈവർ ഛർദിച്ച് ബോധം കെട്ടു. ഇതോടെ ബസും യാത്രക്കാരും പെരുവഴിയിലായി. യാത്രക്കാർ ഉടൻ തന്നെ വിവരം പോലീസിൽ അറിയിച്ചു. ഇയാൾ താത്കാലിക ഡ്രൈവറായിരുന്നുവെന്നും പോലീസ് വിളിച്ചപ്പോഴാണ് മദ്യപിച്ച കാര്യമടക്കം അറിഞ്ഞതെന്നുമാണ് ട്രാവൽ ഏജൻസി വ്യക്തമാക്കിയത്.