ബിപിസിഎല്ലിൽ ഡ്രൈവർമാരുടെ പണിമുടക്ക്; ഏഴ് ജില്ലകളിലേക്കുള്ള 140 ലോഡ് സർവീസ് മുടങ്ങി

lpg truck

ബിപിസിഎല്ലിന്റെ അമ്പലമുകൾ പാചകവാതക ബോട്ട്‌ലിംഗ് പ്ലാന്റിൽ ഡ്രൈവർമാരുടെ മിന്നൽ പണിമുടക്ക്. ഒരു ഡ്രൈവർക്ക് മർദനമേറ്റതുമായി ബന്ധപ്പെട്ടാണ് പ്രതിഷേധം. ജോലി ചെയ്യാനുള്ള സുരക്ഷിതമായ സാഹചര്യമൊരുക്കണമെന്നും െൈഡ്രവറെ മർദിച്ചവർക്കെതിരെ നിയമ നടപടി വേണമെന്നുമാണ് സമരക്കാരുടെ ആവശ്യം. 

ഇരുന്നൂറോളം ഡ്രൈവർമാരാണ് പണിമുടക്കുന്നത്. അപ്രതീക്ഷിത സമരം വന്നതോടെ ഏഴ് ജില്ലകളിലേക്കുള്ള 140 ലോഡ് സർവീസ് മുടങ്ങി. പണിമുടക്ക് നീണ്ടാൽ പാചകവാതക വിതരണത്തെ ബാധിക്കാൻ സാധ്യതയുണ്ട്. 

തൃശ്ശൂർ കൊടകര സ്വകാര്യ ഏജൻസിയിൽ ലോഡ് ഇറക്കിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഡ്രൈവർ ശ്രീകുമാറിന് മർദനമേറ്റു എന്നാണ് വിവരം. ശ്രീകുമാറിന് കുറേക്കാലത്തേക്ക് ജോലി ചെയ്യാൻ പോലും പറ്റാത്ത സാഹചര്യമാണെന്ന് ഡ്രൈവർമാർ പറയുന്നു. രാവിലെ ആറര മുതലാണ് ഡ്രൈവർമാർ സമരം പ്രഥ്യാപിച്ചത്.
 

Share this story