ഡ്രൈവിംഗ് ടെസ്റ്റ് പ്രതിസന്ധി: ഗതാഗത മന്ത്രി ഡ്രൈവിംഗ് സ്‌കൂൾ ഉടമകളുമായി ഇന്ന് ചർച്ച നടത്തും

ganesh

സംസ്ഥാനത്ത് തുടരുന്ന ഡ്രൈവിംഗ് ടെസ്റ്റ് നടത്തിപ്പിലെ പ്രതിസന്ധിക്ക് പരിഹാരം കാണാൻ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ ഇന്ന് ഡ്രൈവിംഗ് സ്‌കൂൾ ഉടമകളുമായി ചർച്ച നടത്തും. രണ്ടാഴ്ച്ച കാലമായി തുടരുന്ന സമരസമിതിയുടെ പ്രതിഷേധങ്ങളെ തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകൾ വ്യാപകമായി മുടങ്ങിയ സ്ഥിതിയാണുള്ളത്. 

ഈ സാഹചര്യത്തിലാണ് വിദേശ യാത്രയ്ക്ക് ശേഷം കഴിഞ്ഞ ദിവസം മടങ്ങിയെത്തിയ മന്ത്രി സമരസമിതി നേതാക്കളെ ചർച്ചയ്ക്ക് വിളിച്ചിരിക്കുന്നത്.  ഡ്രൈവിംഗ് ടെസ്റ്റിനായി ഗതാഗത വകുപ്പ് പുറത്തിറക്കിയ പുതിയ പരിഷ്‌ക്കാരങ്ങൾ അപ്രായോഗികമാണെന്നും ഇത് നടപ്പാക്കാൻ അനുവദിക്കില്ലെന്നുമുള്ള നിലപാടിലാണ് ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ ഇപ്പോഴും ഉറച്ചുനിൽക്കുന്നത്.

ഇന്നത്തെ ചർച്ചയിലും പരിഷ്‌ക്കാരങ്ങളിൽ മാറ്റം വരുത്താനുള്ള തീരുമാനം മന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെങ്കിൽ സമരം തുടരാനാണ് സാധ്യത. 

Share this story