സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകൾ ഇന്നും മുടങ്ങി; പ്രതിഷേധം തുടർന്ന് വിവിധ സംഘടനകൾ

driving test

സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകൾ ഇന്നും മുടങ്ങി. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരായ സമരത്തിൽ നിന്ന് സിഐടിയു പിൻമാറിയെങ്കിലും മറ്റ് സംഘടനകൾ പ്രതിഷേധിക്കുന്ന സാഹചര്യത്തിലാണ് ഇന്നും ടെസ്റ്റുകൾ മുടങ്ങിയത്. ഐഎൻടിയുസി, സ്വതന്ത്ര സംഘടനകൾ എന്നിവരാണ് സമരം തുടരുന്നത്

തിരുവനന്തപുരം മുട്ടത്തറയിൽ ഇന്നും ഡ്രൈവിംഗ് ടെസ്റ്റ് നടന്നില്ല. ആരെയും ടെസ്റ്റിന് കയറ്റില്ലെന്നാണ് സമരക്കാർ എംവിഡി ഉദ്യോഗസ്ഥരെ അറിയിച്ചത്. കണ്ണൂർ തോട്ടടയിൽ സംയുക്ത സമരസമിതിയുടെ ടെസ്റ്റ് ഗ്രൗണ്ടിൽ സമരക്കാർ കിടന്ന് പ്രതിഷേധിക്കുകയാണ്

എറണാകുളത്തും ഡ്രൈവിംഗ് സ്‌കൂളുകാർ ടെസ്റ്റ് ബഹിഷ്‌കരിച്ചു. കോഴിക്കോട് കുന്ദമംഗലത്ത് ടെസ്റ്റിന് എത്തിയ ഉദ്യോഗസ്ഥരെ പ്രതിഷേധക്കാർ തടഞ്ഞു.
 

Share this story