Saturday, 14 November 2026 About Us · Contact Us

അണ്ടൂര്‍കോണത്ത് മരുന്ന് മാറി നല്‍കിയ സംഭവം; ഫാര്‍മസിസ്റ്റിന് സസ്‌പെന്‍ഷന്‍

Drug Exchange Incident In Andoor Konath Pharmacist - അന്തിയൂർ കോണം

തിരുവനന്തപുരം അണ്ടൂര്‍ക്കോണത്ത് ഓട്ടിസം ബാധിതനായ യുവാവിന് മരുന്ന് മാറി നല്‍കിയ സംഭവത്തില്‍ ഫാര്‍മസിസ്റ്റിന് സസ്‌പെന്‍ഷന്‍. അപസ്മാര രോഗിക്ക് മാറി നല്‍കിയത് മാനസികാരോഗ്യ രോഗികള്‍ക്ക് നല്‍കുന്ന ഉയര്‍ന്ന ഡോസിലുള്ള മരുന്നായിരുന്നു. മരുന്നു മാറി കഴിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ യുവാവ് ഇപ്പോഴും ഐസിയുവില്‍ ചികിത്സയിലാണ്.

അണ്ടൂര്‍ക്കോണം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഫാര്‍മസിസ്റ്റ് ഷിജിലയെയാണ് സസ്പെന്‍ഡ് ചെയ്തത്. കോണ്‍ഗ്രസ് ഡിസിസി വൈസ് പ്രസിഡന്റ് മുനീറിന്റെ ഭാര്യയാണ് ഷിജില. സംഭവത്തില്‍ യുവാവിന്റെ ബന്ധുക്കളുടെ പരാതിയില്‍ പോത്തന്‍കോട് പോലീസ് ഷിജിലക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നാലെയാണ് ആരോഗ്യവകുപ്പിന്റെ നടപടി.

അംബരീഷ് (26) വര്‍ഷങ്ങളായി അപസ്മാരത്തിന് മരുന്ന് കഴിക്കുന്നയാളാണ്. എല്ലാ മാസവും സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നിന്നാണ് അപസ്മാരത്തിനുള്ള മരുന്ന് വാങ്ങിയിരുന്നത്. ഇത്തരത്തില്‍ കഴിഞ്ഞ വ്യാഴാഴ്ച യുവാവിന്റെ മാതാവ് ഡോക്ടറെ കാണുകയും ഡോക്ടര്‍ കണ്ടിന്യൂ എന്ന് എഴുതി നല്‍കുകയും ചെയ്തു.

തുടര്‍ന്ന് ഫാര്‍മസിയില്‍ ചെന്നപ്പോള്‍ അപസ്മാരത്തിനുള്ള ‘ക്ലോബാസം’ എന്ന മരുന്നിന് പകരം ‘ക്ലോസാപ്പൈന്‍’ എന്ന മരുന്ന് നല്‍കുകയായിരുന്നു. ശേഷം ഒക്ടോബര്‍ 16 ന് രാവിലെയും ഉച്ചയ്ക്കും അംബരീഷ് ഈ മരുന്ന് കഴിച്ചു. തുടര്‍ന്ന് മാതാവ് മുറിയിലെത്തിയപ്പോള്‍ അബോധാവസ്ഥയിലുള്ള അംബരീഷിനെയാണ് കണ്ടത്. ഉടനെ അണ്ടൂര്‍ക്കോണം സിഎച്ച്സിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാല്‍ അംബരീഷിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് കണ്ടതോടെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺ

12 മണിക്കൂർ മുൻപ്
ഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്

ഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്

13 മണിക്കൂർ മുൻപ്
മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടി

മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടി

13 മണിക്കൂർ മുൻപ്
ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്

14 മണിക്കൂർ മുൻപ്
ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

14 മണിക്കൂർ മുൻപ്
വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു

വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു

14 മണിക്കൂർ മുൻപ്