വെള്ളറടയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ലഹരിസംഘം; പാസ്റ്ററെ വെട്ടിപ്പരുക്കേൽപ്പിച്ചു, ഒരാൾ പിടിയിൽ

Police

തിരുവനന്തപുരം വെള്ളറടയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മൂന്നംഗ ലഹരിസംഘം. വെള്ളറട കണ്ണന്നൂരിലാണ് സംഭവം. അമ്പൂരി സ്വദേശിയായ പാസ്റ്റർ അരുളിനെ ലഹരിസംഘം വെട്ടിപ്പരുക്കേൽപ്പിച്ചു. കൺസ്യൂമർ ഫെഡ് ജീവനക്കാരിയെയും ഭർത്താവിനെയും നടുറോഡിലിട്ട് മർദിച്ചു. 

ഒരു വീടിന്റെ ജനൽ ചില്ലുകൾ തകർക്കുകയും ഇരുചക്ര വാഹനങ്ങൾ മറിച്ചിടുകയും ചെയ്തു. പണം അപഹരിച്ചതായും നാട്ടുകാർ പറയുന്നു. ബഹളം കേട്ട് പുറത്തിറങ്ങിയ വീട്ടുടമയെ ഭീഷണിപ്പെടുത്തുകയും വെട്ടാൻ വരികയും ചെയ്തതായി വീട്ടുടമ പറയുന്നു

രാത്രി പത്ത് മണിക്ക് പോലീസ് സ്‌റ്റേഷനിൽ വിളിച്ച് കാര്യം പറഞ്ഞിട്ടും പോലീസുകാർ ഒന്നര മണിക്കൂർ കഴിഞ്ഞാണ് എത്തിയതെന്നും നാട്ടുകാർ ആരോപിച്ചു. അക്രമികളിൽ ഒരാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
 

Share this story