ലഹരിമാഫിയയും ഗുണ്ടാസംഘങ്ങളും വിലസുന്നു; മുഖ്യമന്ത്രി നോക്കുകുത്തി: കെ സുധാകരൻ

K Sudhakaran

മനസ്സ് മരവിപ്പിക്കുന്ന വാർത്തകളാണ് ഓരോ ദിവസവും മുന്നിലേക്ക് വരുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കേരളം എങ്ങോട്ടാണ് പോകുന്നത്. ലഹരി മാഫിയയും ഗുണ്ടാസംഘങ്ങളും കേരളത്തെ വരിഞ്ഞു മുറുക്കുകയാണെന്നും സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.

ഇവരെ നിയന്ത്രിക്കാൻ കഴിയാതെ വെറുമൊരു നോക്കുകുത്തിയായി ഏഴ് വർഷങ്ങളായി ആഭ്യന്തര മന്ത്രി കസേരയിൽ പിണറായി വിജയൻ ഇരിക്കുന്നു. ഈ കുറ്റകൃത്യത്തിലെ പ്രതി സാധാരണക്കാരനല്ല. അയാളൊരു അധ്യാപകൻ കൂടിയാണ്. നമ്മുടെ കുട്ടികളെ പഠിപ്പിക്കുന്നവരിലേക്ക് വരെ ലഹരിമാഫിയ പടർന്നുകയറിയിരിക്കുന്നു എന്ന സത്യം ആശങ്കാജനകമാണെന്നും സുധാകരൻ പറഞ്ഞു. 
 

Share this story