കാഞ്ഞങ്ങാട് ലഹരിമുക്ത ജാഗ്രതാ സമിതി പ്രവർത്തകർക്ക് ലഹരിമാഫിയയുടെ ആക്രമണം

Police

കാസർകോട് കാഞ്ഞാങ്ങാട് ലഹരിമുക്ത ജാഗ്രതാ സമിതി പ്രവർത്തകരെ ലഹരിമാഫിയ ആക്രമിച്ചതായി പരാതി. കൊളവയൽ റോഡിലെ ഇഖ്ബാൽ ഹയർ സെക്കൻഡറി സ്‌കൂൾ പരിസരത്ത് വെച്ചാണ് ആക്രമണമുണ്ടായത്. പ്രദേശത്ത് ലഹരിമാഫിയയുടെ പ്രവർത്തനം ശക്തമായതിനെ തുടർന്നാണ് നാട്ടുകാർ ലഹരിമുക്ത ജാഗ്രതാ സമിതി രൂപീകരിച്ചത്

ഇന്നലെ രാത്രി ലഹരിമാഫിയ സംഘം പ്രദേശത്തുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് ജാഗ്രതാ സമിതി പ്രവർത്തകർ ഇവിടേക്ക് എത്തിയത്. ഇവർക്ക് നേരെ കാറോടിച്ച് കയറ്റാനായിരുന്നു ശ്രമം. ജാഗ്രതാ സമിതി പ്രവർത്തകരായ ജുനൈഫ്, സമദ്, ഷറഫുദ്ദീൻ എന്നിവർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ആക്രമണം നടത്തിയ അജാനൂർ കടപ്പുറം സ്വദേശി നൗഷാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അഫ്‌സൽ, നൗഷാദ്, ഇർഫാൻ എന്നിവരാണ് ആക്രമിച്ചതെന്ന് പരുക്കേറ്റവർ പറയുന്നു.
 

Share this story