ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് കടത്ത്; മുഖ്യകണ്ണിയായ വിദേശപൗരൻ പിടിയിൽ

ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് കടത്ത്; മുഖ്യകണ്ണിയായ വിദേശപൗരൻ പിടിയിൽ
ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണിയെന്ന് സംശയിക്കുന്ന വിദേശപൗരൻ വയനാട് പോലീസിന്റെ പിടിയിൽ. ടാൻസാനിയ സ്വദേശി പ്രിൻസ് സാംസൺ ആണ് ബംഗളൂരുവിൽ പിടിയിലായത്. ബംഗളൂരുവിലെ കോളേജ് വിദ്യാർഥിയായ ഇയാളുടെ പക്കൽ നിന്ന് 100 ഗ്രാം എംഡിഎംഎയും പിടികൂടി. ഇത് ശാസ്ത്രീയ പരിശോധനക്കായി പോലീസ് ലാബിലേക്ക് അയച്ചു. സംഘത്തിലെ ബാക്കി അംഗങ്ങളെ കൂടി പിടികൂടാനുള്ള ശ്രമത്തിലാമ് പോലീസ് അടുത്തിടെ മുത്തങ്ങയിൽ നിന്ന് എംഡിഎംഎയുമായി പിടിയിലായ ഷെഫീഖിൽ നിന്നാണ് പ്രിൻസ് സാംസണെ കുറിച്ചുള്ള വിവരം ലഭിച്ചത്. അനധികൃത മാർഗങ്ങളിലൂടെയാണ് ഇയാൾ പണമിടപാടുകൾ നടത്തിയിട്ടുള്ളതെന്ന് പോലീസ് അറിയിച്ചു.

Tags

Share this story