ബസിൽ ലഹരിമരുന്ന് കടത്ത്; അങ്കമാലിയിൽ യുവാവും യുവതിയും പിടിയിൽ
Mar 26, 2023, 12:03 IST

ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ബസിൽ ലഹരിമരുന്ന് കടത്താൻ ശ്രമിച്ച യുവാവും യുവതിയും പിടിയിൽ. ഇടുക്കി സ്വദേശി ആൽബിറ്റ്, കായംകുളം സ്വദേശി അനഘ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 20 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
കാക്കനാട് ലഹരിമരുന്ന് കച്ചവടം നടത്തുന്നവരാണ് ഇരുവരും. ലഹരിമരുന്ന് ഉപയോഗിക്കുന്നവരെ പിടികൂടിയപ്പോഴാണ് ഇവരുടെ വിവരം ലഭിച്ചത്. തുടർന്ന് മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ അങ്കമാലിയിൽ ബസിൽ നിന്നും പിടികൂടിയത്