താരങ്ങളുടെ മയക്കുമരുന്ന് ഉപയോഗം: വിവരം നൽകിയാൽ അന്വേഷിക്കുമെന്ന് മന്ത്രി സജി ചെറിയാൻ

saji

താരങ്ങളുടെ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് വിവരങ്ങൾ തന്നാൽ അന്വേഷിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. താരങ്ങളുടെ വിലക്ക് മുന്നോട്ടു പോകട്ടെ. നിർമാണം ചെയ്യുന്നവരെ ബഹുമാനിക്കുകയോ അനുസരിക്കുകയോ ചെയ്യാത്ത നിരവധി പരാതികൾ വന്നിട്ടുണ്ട്. അതുവെച്ചാണ് നിലപാട് എടുത്തിരിക്കുന്നത്. വിലക്ക് മുന്നോട്ടു പോകട്ടെ. എന്നിട്ട് നോക്കാം. 

ആരെങ്കിലും മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട് എന്ന് പറയുന്നതിൽ കാര്യമില്ല. അവർക്കതിനെ കുറിച്ച് വ്യക്തതയുണ്ടെങ്കിൽ പേരുവിവരങ്ങൾ തന്നാൽ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരും. സർക്കാർ പരിശോധിക്കും. സിനിമാ മേഖലയിലെ മയക്കുമരുന്ന് പ്രവണത മുമ്പ് ഇല്ലാത്തതാണെന്നും വിവരങ്ങൾ നൽകിയാൽ അന്വേഷിച്ച് നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.
 

Share this story