കൊച്ചിയിൽ 12,000 കോടിയുടെ മയക്കുമരുന്ന് പിടികൂടി; രാജ്യത്തെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ട

kochi

കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട. 12,000 കോടിയുടെ മയക്കുമരുന്നാണ് പിടികൂടിയത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. പാക്കിസ്ഥാനിൽ നിന്നും ശ്രീലങ്കയിലേക്ക് പോകുകയായിരുന്ന ബോട്ടുകളിൽ നിന്നാണ് ലഹരിമരുന്ന് പിടികൂടിയത്. എൻസിബിയുടെയും നേവിയുടെയും സംയുക്ത ഓപറേഷനായ ഓപറേഷൻ സമുദ്രഗുപ്തയിലാണ് മയക്കുമരുന്ന് വേട്ട

മൂന്ന് ബോട്ടുകൾ അന്വേഷണ സംഘം പിടികൂടി. പാക്കിസ്ഥാൻ സ്വദേശിയായ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ട് ബോട്ടുകൾ രക്ഷപ്പെട്ടതായി എൻസിബി അറിയിച്ചു. 2500 കിലോ ഗ്രാം മെത്താഫെറ്റമിനാണ് പിടികൂടിയത്.
 

Share this story