ഉത്സവത്തിനിടെ മദ്യപിച്ച് നൃത്തം ചെയ്തു; എസ് ഐക്ക് സസ്‌പെൻഷൻ

si

ഉത്സവത്തിനിടെ മദ്യപിച്ച് പൂസായി നൃത്തം ചെയ്ത എസ് ഐക്ക് സസ്‌പെൻഷൻ. ഇടുക്കി ശാന്തൻപാറ അഡീഷണൽ എസ് ഐ കെ.പി ഷാജിയെയാണ് സസ്‌പെൻഡ് ചെയ്തത്. ഡ്യൂട്ടി സമയത്ത് യൂണിഫോമിൽ പൊതുജനമധ്യത്തിൽ മദ്യപിച്ച് നൃത്തം ചെയ്തതിനാണ് സസ്‌പെൻഷൻ. കെ പി ഷാജി നൃത്തം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു

ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. എറണാകുളം റേഞ്ച് ഡിഐജിയാണ് പിന്നാലെ സസ്‌പെൻഷൻ ഉത്തരവിറക്കിയത്. സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

പൂപ്പാറ മാരിയമ്മൻ ക്ഷേത്രോത്സവത്തിനിടെയാണ് സംഭവം. ഗാനമേളക്കിടെ ഡാൻസ് ചെയ്ത എസ് ഐ മദ്യപിച്ച് കൈകാലുകൾ ഉറയ്ക്കാതെ വീഴാൻ പോകുന്നതും ദൃശ്യങ്ങളിൽ കാണാം. ഒടുവിൽ നാട്ടുകാർ ഇടപെട്ടാണ് എസ് ഐയെ മാറ്റിയത്.
 

Share this story