മദ്യലഹരിയിൽ വാക്കുതർക്കം: കണ്ണൂർ പടിയൂരിൽ യുവാവ് സഹോദരനെ കുത്തിക്കൊന്നു

murder

കണ്ണൂർ പടിയൂരിൽ അനുജൻ ജ്യേഷ്ഠനെ കത്തികൊണ്ട് കുത്തിക്കൊന്നു. ചാളാംവയൽ കോളനിയിൽ രാജീവനാണ് കൊല്ലപ്പെട്ടത്. 

ഇന്നലെ രാത്രിയായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന സജീവൻ ജ്യേഷ്ഠനായ രാജീവനെ കത്തികൊണ്ട് കുത്തുകയായിരുന്നു.

 നെഞ്ചിലും കൈത്തണ്ടയിലും കുത്തേറ്റ രാജീവനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരങ്ങളായ ഇവർ തമ്മിൽ വാക്ക് തർക്കം പതിവാണെന്ന് നാട്ടുകാർ പറയുന്നു.

Share this story