വടകര ഏറാമലയിൽ ഉത്സവത്തിനിടെ പോലീസുകാരനെ ചീട്ടുകളി സംഘം കുത്തിപ്പരുക്കേൽപ്പിച്ചു

Police

വടകരക്ക് സമീപം ഏറാമലയിൽ പോലീസുദ്യോഗസ്ഥന് കുത്തേറ്റു. ഇന്നലെ അർധരാത്രിയാണ് സംഭവം. എ ആർ ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസർ അഖിലേഷിനാണ് കുത്തേറ്റത്. ഏറാമല മണ്ടോള്ളതിൽ ക്ഷേത്രോത്സവത്തിനിടെയാണ് സംഭവമുണ്ടായത്. 

ഉത്സവ പറമ്പിൽ ചീട്ടുകളി നടന്നിരുന്നു. ഈ സംഘത്തെ പിടികൂടാൻ അഖിലേഷ് അടക്കമുള്ള പോലീസ് സംഘം ശ്രമിച്ചു. ഇതിനിടെ ചീട്ടുകളി സംഘത്തിലെ ഒരാൾ അഖിലേഷിനെ കത്തി കൊണ് ആക്രമിക്കുകയായിരുന്നു. അഖിലേഷിന്റെ തുടയ്ക്കാണ് കുത്തേറ്റത്. പരുക്ക് സാരമുള്ളതല്ല. പ്രതിയ്ക്കായി പോലീസ് തെരച്ചിൽ തുടങ്ങി.
 

Share this story