വടകരയിൽ ഷാഫി പറമ്പിലിന്റെ വണ്ടി തടഞ്ഞ് ഡിവൈഎഫ്‌ഐ; എംപിയും പ്രവർത്തകരും തമ്മിൽ വാക്കേറ്റം
Aug 27, 2025, 15:40 IST

വടകരയിൽ ഷാഫി പറമ്പിൽ എംപിയുടെ കാർ തടഞ്ഞ് ഡിവൈഎഫ്‌ഐ പ്രവർത്തകർ. വടകര ടൗൺ ഹാളിൽ നിന്നും പരിപാടി കഴിഞ്ഞ് മടങ്ങവെയാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തുവന്നത്. തുടർന്ന് വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ ഷാഫി പറമ്പിലും ഡിവൈഎഫ്‌ഐ പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി പേടിച്ച് പോകാൻ വേറെ ആളെ നോക്കണമെന്നും അസഭ്യം പറഞ്ഞാൽ കേട്ടുനിൽക്കില്ലെന്നും എംപി പറഞ്ഞു. സമരം ചെയ്യാനുള്ള അവകാശത്തെ മാനിക്കുന്നു. നായ്, പട്ടി എന്നൊക്കെ വിളിച്ചാൽ പേടിച്ച് പോകില്ല. പിണറായി വിജയനോട് ചോദിക്കാൻ ആർജവമുണ്ടോയെന്നൊക്കെ എംപിയും വിളിച്ചു പറഞ്ഞു അര മണിക്കൂറോളം നേരം നടുറോഡിൽ എംപിയും ഡിവൈഎഫ്‌ഐ പ്രവർത്തകരും തമ്മിൽ വാക്കേറ്റം തുടർന്നു. പ്രതിഷേധത്തിനെത്തിയ ഡിവൈഎഫ്‌ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയതിന് ശേഷമാണ് ഷാഫി പറമ്പിൽ യാത്ര തുടർന്നത്.