പീഡന വീരാ രാഹുലേ, ജയിലിന് മുന്നിൽ ഡിവൈഎഫ്‌ഐ പ്രതിഷേധം; അൽപ്പ സമയത്തിനകം കോടതിയിൽ ഹാജരാക്കും

rahul

ബലാത്സംഗ കേസിൽ അറസ്റ്റിലായി റിമാൻഡിൽ തുടരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോടതിയിൽ ഹാജരാക്കാനായി ജയിലിൽ നിന്നും കൊണ്ടുപോയി. തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുന്നതിന് മുമ്പായി രാഹുലിനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തും. രാഹുലിനെ അന്വേഷണ സംഘം കസ്റ്റഡിയിൽ ആവശ്യപ്പെടും

ജയിലിൽ നിന്ന് രാഹുലിനെ പോലീസ് വാഹനത്തിൽ കയറ്റുന്ന സമയത്ത് ഡിെൈവഫ്‌ഐയുടെ പ്രതിഷേധമുണ്ടായി. നിരവധി ഡിവൈഎഫ്‌ഐ പ്രവർത്തകരാണ് മുദ്രവാക്യം വിളികളുമായി ജയിലിന് മുന്നിൽ തടിച്ചു കൂടിയത്. പീഡന വീരാ രാഹുലേ, രാജിവെച്ച് പുറത്തു പോകൂ തുടങ്ങിയ മുദ്രവാക്യങ്ങളാണ് ഇവർ മുഴക്കിയത്

തിരുവല്ല താലൂക്ക് ആശുപത്രിക്ക് മുന്നിലും ഡിവൈഎഫ്‌ഐ പ്രവർത്തകർ തടിച്ചുകൂടിയിട്ടുണ്ട്. അതേസമയം ഏഴ് ദിവസം രാഹുലിനെ കസ്റ്റഡിയിൽ വേണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെടും. മൂന്ന് ദിവസമെങ്കിലും കസ്റ്റഡി അനുവദിച്ചേക്കുമെന്നാണ് വിവരം

Tags

Share this story