തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇപി ജയരാജൻ ബിജെപിയിലേക്ക് പോകുമെന്ന് കെ സുധാകരൻ

ബിജെപിയുമായി ചർച്ച നടത്തിയ സിപിഎം നേതാവ് ഇപി ജയരാജൻ ആണെന്ന് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർഥി കെ സുധാകരൻ. ശോഭാ സുരേന്ദ്രനും രാജീവ് ചന്ദ്രശേഖരനും ഇ പിയുമായി ചർച്ച നടത്തി. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇപി ബിജെപിയിലേക്ക് പോകുമെന്ന് സുധാകരൻ പറഞ്ഞു

പാർട്ടിയിൽ ഇപി ജയരാജൻ അസ്വസ്ഥനാണ്. ഗൾഫിൽ വെച്ചാണ് ഇപിയും ബിജെപിയുമായി ചർച്ച നടത്തിയത്. സിപിഎം നേതൃത്വം ഭീഷണിപ്പെടുത്തിയതോടെ ഇപി പിൻവലിഞ്ഞു. ഇപിക്ക് മഹാരാഷ്ട്ര ഗവർണർ പദവി വാഗ്ദാനം ചെയ്തു

എംവി ഗോവിന്ദൻ പാർട്ടി സെക്രട്ടറി ആയതിൽ ഇപിക്ക് നിരാശയുണ്ട്. സെക്രട്ടറി പദവി ഇ പി ജയരാജൻ പ്രതീക്ഷിച്ചിരുന്നുവെന്നും കെ സുധാകരൻ പറഞ്ഞു
 

Share this story