ഇ പി ജയരാജന്റെ വാക്കിലൂടെ പുറത്തുവരുന്നത് സിപിഎം-ബിജെപി അന്തർധാര: ചെന്നിത്തല

chennithala

എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ കുറേ ദിവസമായി ബിജെപിക്ക് വേണ്ടി സംസാരിക്കുകയാണെന്ന് രമേശ് ചെന്നിത്തല. അഞ്ച് സ്ഥാനാർഥികൾ മികച്ചതെന്ന് ബിജെപിക്കാർ പോലും പറഞ്ഞിട്ടില്ല. പക്ഷേ ഇ പി ജയരാജൻ പറഞ്ഞു. 

മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണെന്ന് രാഷ്ട്രീയം അറിയാവുന്ന എല്ലാവർക്കും അറിയാം. സിപിഎമ്മും ബിജെപിയും തമ്മിൽ കേരളത്തിൽ രഹസ്യബാന്ധവമുണ്ട്. ഇ പി ജയരാജന്റെ വാക്കിലൂടെ പുറത്തുവരുന്നത് സിപിഎം-ബിജെപി അന്തർധാരയാണ്

കോൺഗ്രസ് തകരണമെന്ന് ആഗ്രഹിച്ച് അതിന് വാളിട്ട് കൊടുക്കുകയാണ് ജയരാജൻ ചെയ്യുന്നത്. ഇതല്ല ഉദ്ദേശ്യമെങ്കിൽ ഇപി അധികം വൈകാതെ ബിജെപിയിൽ ചേരുമെന്നും ചെന്നിത്തല പരിഹസിച്ചു.
 

Share this story