സ്വപ്‌ന സുരേഷിന്റെ നിയമനങ്ങളിലും ഇഡി അന്വേഷണം; വിശദാംശങ്ങൾ തേടി

swapna

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ നിയമനങ്ങളിലും ഇ ഡി അന്വേഷണം. സ്‌പേസ് പാർക്കിലെ സ്വപ്‌നയുടെ നിയമനത്തിൽ ഇ ഡി വിശദാംശങ്ങൾ തേടി. വിഷയത്തിൽ സ്‌പേസ് പാർക്ക് സ്‌പെഷ്യൽ ഓഫീസറായിരുന്ന സന്തോഷ് കുറുപ്പിന്റെ മൊഴിയെടുത്തു. പ്രൈസ് വാട്ടേഴ്‌സ് ഹൗസ് കൂപ്പേഴ്‌സ് പ്രതിനിധികൾക്കും ഇചി നോട്ടീസ് അയച്ചു

ഐടി വകുപ്പിന് കീഴിലുള്ള സ്‌പേസ് പാർക്ക് പദ്ധതിയിൽ ഓപറേഷൻ മാനേജരായിട്ടായിരുന്നു സ്വപ്‌നയുടെ നിയമനം. മാസം 1.12 ലക്ഷം രൂപയായിരുന്നു ശമ്പളം. കെഎസ്‌ഐടിഐഎൽ എംഡി ജയശങ്കർ പ്രസാദ് നടത്തിയ കൂടിക്കാഴ്ച മാത്രമായിരുന്നു നിയമന നടപടി. സ്വർണക്കടത്ത് കേസ് പുറത്തുവന്നതോടെ സ്വപ്‌ന പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സിന്റെ ജീവനക്കാരി മാത്രമെന്നാണ് സർക്കാർ പറഞ്ഞത്


 

Share this story