കേരളത്തിൽ ഇഡി-കോൺഗ്രസ് കൂട്ടുകെട്ട്; റിമാൻഡ് റിപ്പോർട്ട് കാണിച്ച് പേടിപ്പിക്കേണ്ടെന്ന് എം വി ഗോവിന്ദൻ

govindan

ഇ ഡി റിമാൻഡ് റിപ്പോർട്ടിന് വിശ്വാസ്യത വരുത്താൻ കോൺഗ്രസ് ശ്രമിക്കുന്നുവെന്ന് എം വി ഗോവിന്ദൻ. അതിന് ചില എംഎൽഎമാർ കള്ളപ്രചാരണം നടത്തുന്നു. ഇതിനായി നിയമസഭയെ ഉപയോഗപ്പെടുത്തുന്നു. സിപിഎം ഇതിനെ ഗൗരവത്തിൽ കാണും. 

അന്വേഷണ ഏജൻസികളുടെ ആവശ്യം മുഖ്യമന്ത്രിയിലേക്ക് എത്തണമെന്നാണ്. അതിനായി പ്രചാരവേല നടത്തുന്നു. സ്‌പോൺസർ ഫ്‌ളാറ്റിന്റെ പേരിലാണ് ഇതൊക്കെ പറയുന്നത്. കേരളത്തിൽ ഇ ഡി-കോൺഗ്രസ് കൂട്ടുകെട്ടാണ്. റിമാൻഡ് റിപ്പോർട്ട് കാണിച്ച് പേടിപ്പിക്കേണ്ട. മടിയിൽ കനമില്ലാത്തവർ എന്തിന് പേടിക്കണം. 

സാമുഹിക സുരക്ഷാ പെൻഷൻ സംബന്ധിച്ച് ഉറച്ച നിലപാടാണ് സിപിഎമ്മിനുള്ളത്. സർട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ പേരിൽ ഒരു പെൻഷനും തടയില്ല. സർട്ടിഫിക്കറ്റ് വേണം. അത് ശരിയാക്കാൻ വേണ്ട സമയം നൽകുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
 

Share this story