മാസപ്പടി കേസിൽ നടപടി ആരംഭിച്ച് ഇ ഡിയും; ഇസിഐആർ രജിസ്റ്റർ ചെയ്തു

veena exalogic

മാസപ്പടി കേസിൽ തുടർ നടപടികളുമായി ഇ ഡി. കേസിൽ ഇസിഐആർ രജിസ്റ്റർ ചെയ്തു. പ്രാഥമിക പരിശോധനക്ക് ശേഷമാണ് നടപടി. കേസിൽ എസ് എഫ് ഐ ഒ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇഡി നടപടി ആരംഭിച്ചിരിക്കുന്നത്

പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്യുന്നതിന് സമാനമായ നടപടിയാണ് ഇസിഐആർ. ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയുടെയും കണ്ടെത്തലുകളുടെയും വിവരങ്ങൾ ഇഡി ശേഖരിച്ചിരുന്നു. കേസിൽ ഇഡിയുടെയോ സിബിഐയുടെയോ അന്വേഷണം വേണമെന്ന് നേരത്തെ പരാതിക്കാരനായ ഷോൺ ജോർജ് ആവശ്യപ്പെട്ടിരുന്നു.

വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക്, സിഎംആർഎൽ, കെഎസ്‌ഐഡിസി കമ്പനികൾക്കെതിരെയാണ് പ്രാഥമികമായി അന്വേഷണം നടക്കുന്നത്. എക്‌സാലോജിക് കമ്പനിക്ക് ചെയ്യാത്ത സേവനങ്ങളുടെ പേരിൽ സിഎംആർഎൽ മാസപ്പടി നൽകിയെന്നാണ് കേസ്.
 

Share this story