പിണറായി വിജയനേയും മുഹമ്മദ് റിയാസിനെയും പ്രതിയാക്കാൻ ഇഡി ഗവേഷണം ചെയ്യുന്നു; സഹകരണ മേഖലയിൽ ഇടപെടലുണ്ടാകുമെന്ന് എംവി ​ഗോവി​ഗന്ദൻ

എംവി ഗോവിന്ദൻ

കോഴിക്കോട്: പിണറായി വിജയനേയും പി എ മുഹമ്മദ് റിയാസിനെയും എങ്ങനെ പ്രതിയാക്കാമെന്ന് ഇ.ഡി ഗവേഷണം ചെയ്യുന്നെന്ന് എം വി ഗോവിന്ദൻ. പ്രതിയാക്കാൻ ബോധപൂർവം ശ്രമം നടക്കുന്നു. ഇ.ഡിയുടെ കടന്നാക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. എന്തൊക്കെയോ എഴുതി വാങ്ങി ഹവാല പണത്തിന്റെ ഭാഗമാണെന്ന് തെളിവ് സഹിതം പറയുന്നുവെന്ന വ്യാജേന കള്ളപ്രചാരണം നടത്തുന്ന അവസ്ഥയാണ് നടന്നുകൊണ്ടിരിക്കുന്നത്. ഭൂർഷ്വ മാധ്യമങ്ങൾ വ്യാജ പ്രചാരണം നടത്തുന്നുവെന്ന് എംവി ​ഗോവിന്ദൻ കുറ്റപ്പെടുത്തി.

ഇഡിയുടെ കടന്നാക്രമണത്തെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് വിപുലീകൃത സംസ്ഥാന സമിതിയുടെ സമാപനത്തിന് തൊട്ടുമുൻപ് കൃത്യതയോടെ ഞങ്ങൾ പറഞ്ഞു. പാർട്ടിയെ പ്രതിക്കൂട്ടിലാക്കി നേതാക്കന്മാരെ കടന്നാക്രമിക്കുന്ന ഇഡി നിലപാടിനെതിരെ പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് വിപുലീകൃത സംസ്ഥാന സമിതിയുടെ ഭാഗമായി അവതരിപ്പിച്ച പ്രമേയത്തിൽ ചൂണ്ടിക്കാട്ടിയെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.

സഹകരണ മേഖലയിൽ ഇടപെടലുണ്ടാകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സ്വാധീനം ഉപയോഗിച്ച് വായ്പയെടുത്ത് തിരിച്ചടയ്ക്കാത്തവർക്കെതിരെ നടപടി വരും. പാർട്ടി ബന്ധുക്കൾക്കും സഖാക്കൾക്കും ഇളവില്ല. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദന പരാതി പരിശോധിക്കും. പരിശോധന നവംബർ മുതൽ. പറ്റിയ എല്ലാ തെറ്റുകളും തിരുത്തും എന്ന പ്രതിജ്ഞയാണ് വിപുലീകൃത കമ്മറ്റിയിൽ എടുത്തതെന്നും എം വി ഗോവിന്ദൻ.

സഹകരണ സംഘങ്ങളിൽ തെറ്റായ പ്രവണതയുടെ ഭാഗമായി ചിലർ ലോൺ നല്ലപോലെ വാങ്ങുകയാണ്. അത് സ്വാധീനം ഉപയോഗിച്ച് ചിലർ തിരിച്ചടക്കുന്നില്ലെന്ന് എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി. കടം വാങ്ങി സ്വാധീനം ഉപയോഗിച്ച് തിരിച്ചടക്കാത്ത ആരെയും ഒരു സംരക്ഷണവും നൽകാതെ ഫണ്ട് തിരിച്ച് കിട്ടത്തക്ക രീതിയിൽ ഫലപ്രദമായ ഇടപെടൽ ഉണ്ടാകുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.

Tags

Share this story