ഇ ഡി വെറും ബിജെപി ഏജൻസി; ഇ ഡി നടപടിയിൽ ഭയമില്ലെന്നും തോമസ് ഐസക്

issac

മസാല ബോണ്ട് കേസിലെ ഇ ഡി നോട്ടീസിൽ പ്രതികരിച്ച് മുൻ മന്ത്രി തോമസ് ഐസക്. കോടതി പറഞ്ഞാൽ ഇ ഡിക്ക് മുന്നിൽ ഹാജരാകുമെന്നാണ് തോമസ് ഐസക് പറഞ്ഞത്. ഹർജി കോടതിയുടെ പരിഗണനയിലിരിക്കെ ചോദ്യം ചെയ്യാൻ വീണ്ടും വിളിപ്പിച്ചത് കോടതി അലക്ഷ്യമാണെന്നും സ്‌റ്റേ നേടുന്നതായി കോടതിയെ സമീപിച്ചിട്ടുണ്ടെന്നും തോമസ് ഐസക് പറഞ്ഞു

ഇ ഡി നടപടിയിൽ ഭയമില്ല. എന്ത് കുറ്റമാണ് ചെയ്തതെന്ന് ഇ ഡി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അതിനാലാണ് പോകാൻ മടി. ഇ ഡി വെറും ബിജെപി ഏജൻസിയാണെന്നും തോമസ് ഐസക് പറഞ്ഞു. 

മസാല ബോണ്ട് കേസിൽ തോമസ് ഐസകിന് ഇന്നലെ വീണ്ടും ഇ ഡി നോട്ടീസ് അയച്ചിരുന്നു. ചൊവ്വാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ്. ഇ ഡി സമൻസ് ചോദ്യംചെയ്ത് തോമസ് ഐസക് കോടതിയെ സമീപിച്ചിരിക്കുന്നതിനിടെയാണ് ഇ ഡി നടപടി.
 

Share this story