കെജ്രിവാളിനെ ഇ ഡി ഇന്ന് അറസ്റ്റ് ചെയ്‌തേക്കും; ആശങ്ക പ്രകടിപ്പിച്ച് ആപ് നേതാക്കൾ

kejriwal

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ഇ ഡി കടുത്ത നടപടി സ്വീകരിച്ചേക്കുമെന്ന് സൂചന. കെജ്രിവാളിനെ ഇന്ന് അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് ഡൽഹി മന്ത്രി അതിഷി മർലേന സമൂഹമാധ്യമങ്ങളിൽ ആശങ്ക പ്രകടിപപ്പിച്ചു. വീട് റെയ്ഡ് ചെയ്‌തേക്കുമെന്നും ആം ആദ്മി പാർട്ടി നേതാക്കൾ പറയുന്നു

നേരത്തെ ഡൽഹി മദ്യനയക്കേസിൽ ചോദ്യം ചെയ്യലിന് കെജ്രിവാൾ ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിൽ കെജ്രിവാളിനെ അറസ്റ്റ് ചെയ്യാനാണ് ഇ ഡിയുടെ നീക്കം. അതേസമയം തിരക്ക് ചൂണ്ടിക്കാട്ടിയാണ് കെജ്രിവാൾ ഹാജരാകാതിരുന്നത്. ചോദ്യാവലി അയച്ചു തന്നാൽ മാത്രമേ ചോദ്യം ചെയ്യലിന് ഹാജരാകുകയുള്ളുവെന്നും കെജ്രിവാൾ നേരത്തെ പറഞ്ഞിരുന്നു.
 

Share this story