കിഫ്‌ബി മസാല ബോണ്ടിലെ ഇ ഡി നോട്ടീസ് റദ്ദാക്കണം; മുഖ്യമന്ത്രി ഹൈക്കോടതിയിൽ ഹർജി നൽകി

Pina

കിഫ്ബി മസാല ബോണ്ടിലെ ഇ ഡി നോട്ടീസിൽ മുഖ്യമന്ത്രി ഹൈക്കോടതിയിൽ.
നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകി. കിഫ്‌ബി ചെയർമാൻ എന്ന നിലയിലാണ് മുഖ്യമന്ത്രിക്ക് കാരണംകാണിക്കൽ നോട്ടീസ് അയച്ചത്. മസാലബോണ്ട് വഴി സമാഹരിച്ച പണം ഭൂമി വാങ്ങാൻ ഉപയോഗിച്ചെന്നും അത് ഫെമ ചട്ടലംഘനമാണെന്നും ആരോപിച്ചായിരുന്നു ഇ ഡി മുഖ്യമന്ത്രി അടക്കമുള്ളവർക്ക് നോട്ടീസ് അയച്ചത്.

ഫെമ നിയമലംഘനം നടത്തിയിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ വാദം. ഇന്നലെ ഇ ഡി സ്പെഷൽ ഡയറക്ടറുടെ കാരണം കാണിക്കൽ നോട്ടിസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കിഫ്ബി കോടതിയെ സമീപിച്ചിരുന്നു. അടിസ്ഥാന സൗകര്യ വികസനത്തിനായി ഭൂമി ഏറ്റെടുത്തത് റിയൽ എസ്റ്റേറ്റ് പ്രവർത്തനമല്ലെന്നാണ് കിഫ്ബി വാദം. നോട്ടീസ് അയച്ചത് പ്രാഥമിക നടപടിയുടെ ഭാഗമാണെന്ന് ഇ ഡി പറഞ്ഞെങ്കിലും സ്റ്റേ വേണമെന്ന കിഫ്‌ബിയുടെ ആവശ്യം കോടതി അംഗീകരിച്ചു.

Tags

Share this story