അനധികൃത സ്വത്ത്‌ സമ്പാദന കേസിൽ വി എസ് ശിവകുമാറിന് ഇഡിയുടെ നോട്ടീസ്; ഈ മാസം 20 ഹാജരാവണം

VS

തിരുവനന്തപുരം: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ വി എസ് ശിവകുമാറിന് ഇഡിയുടെ (enforcement directorate) നോട്ടീസ്. ഈ മാസം 20 ന് ഉള്ളിൽ ഇഡിയുടെ കൊച്ചിയിലെ ഓഫീസിൽ ഹാജരാവാനാണ് നോട്ടീസിലെ നിർദേശം. അനധികൃത സ്വത്ത്‌ സമ്പാദന കേസിൽ രേഖകൾ ഹാജരാക്കാനും നിർദേശമുണ്ട്.

ശിവകുമാറിന് ബിനാമി ഇടപാടുകളുണ്ടെന്നാണ് ഇഡി വ്യക്തമാക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് വിജിലൻസും നേരത്തെ കേസെടുത്തിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ഇഡിയുടെ നീക്കവും.

Share this story