ഇഡി പ്രസാദ് നമ്പൂതിരി ശബരിമല മേൽശാന്തി; മാളികപ്പുറം മേൽശാന്തിയായി മുട്ടത്തുപഠം എംജി മനു

വരും തീർഥാടന വർഷത്തേക്കുള്ള ശബരിമലയിലെ മേൽശാന്തിയായി ഏറന്നൂർ മനയിൽ ഇ ഡി പ്രസാദ് നമ്പൂതിരിയെ തെരഞ്ഞെടുത്തു. ചാലക്കുടി കൊടകര വാസുപുരം സ്വദേശിയാണ്. രാവിലെ എട്ടേ കാലോടെയാണ് ശബരിമല മേൽശാന്തിയുടെ നറുക്കെടുപ്പ്‌നടന്നത്. പന്തളം കൊട്ടാരത്തിലെ കശ്യപ് വർമയാണ് ശബരിമല മേൽശാന്തിയുടെ നറുക്കെടുത്തത്. നിലവിൽ ആറേശ്വരം ശ്രീധർമശാസ്താ ക്ഷേത്രം മേൽശാന്തിയാണ് പ്രസാദ് നമ്പൂതിരി
മാളികപ്പുറം മേൽശാന്തിയായി കൊല്ലം മയ്യനാട് ആയിരംതെങ്ങ് മുട്ടത്തുമഠം എംജി മനു നമ്പൂതിരിയെയും തെരഞ്ഞെടുത്തു. പന്തളം കൊട്ടാരത്തിലെ മൈഥിലി വർമയാണ് മാളികപ്പുറം മേൽശാന്തിയുടെ നറുക്കെടുത്തത്. നിലവിൽ കൊല്ലം കൂട്ടിക്കട ധർമശാസ്താ ക്ഷേത്രത്തിലെ മേൽശാന്തിയാണ് മനു നമ്പൂതിരി
ശബരിമല മേൽശാന്തി പട്ടികയിൽ 14 പേരും മാളികപ്പുറത്തിൽ 13 പേരുമാണുണ്ടായിരുന്നത്. അതേസമയം തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്നലെ തുറന്നിരുന്നു. സ്‌പോട്ട് ബുക്കിംഗ് വഴി മുപ്പതിനായിരത്തോളം പേരാണ് ഇന്നലെ ദർശനത്തിനെത്തിയത്.