മാസപ്പടിയിലെ ഇഡി അന്വേഷണം രാഷ്ട്രീയ ലക്ഷ്യം വെച്ച്; സിപിഎം കീഴടങ്ങില്ലെന്ന് എംവി ഗോവിന്ദൻ

govindan

മാസപ്പടി വിവാദത്തിൽ ഇഡി അന്വേഷണം രാഷ്ട്രീയമായി ലക്ഷ്യം വെച്ചാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കൂലിപ്പണിക്കാരാണ് ഇഡി. ഇതിലൊന്നും സിപിഎം കീഴടങ്ങില്ല. പ്രതിപക്ഷ നേതാവ് വിഡി സതീശനെ സമാധാനിപ്പിക്കാൻ കൂടിയാണ് അന്വേഷണമെന്നും എംവി ഗോവിന്ദൻ ആരോപിച്ചു

കേന്ദ്ര ഏജൻസികളെ പണമുണ്ടാക്കാൻ ഉപയോഗിക്കുന്നു. ഗുണ്ടാപ്പിരിവാണ് ബിജെപി നടത്തുന്നത്. ബിജെപിയും കോൺഗ്രസും തമ്മിലാണ് അന്തർധാര. അതാണ് കാസർകോട് കണ്ടത്. സതീശൻ പറഞ്ഞാൽ ഉണ്ടാകുന്നതല്ല അന്തർധാരയെന്നും എംവി ഗോവിന്ദൻ പറഞ്ഞു

ഇന്ത്യ കണ്ട സുപ്രധാന അഴിമതികളിലൊന്നായി ഇലക്ടറൽ ബോണ്ട് മാറി. 8251 കോടി രൂപ ബിജെപിക്ക് കിട്ടിയപ്പോൾ അനക്കമില്ല. 1428 കോടി കോൺഗ്രസും വാങ്ങി. അവസാന കണക്ക് വന്നപ്പോൾ 1952 കോടിയായി. കിട്ടിയ പണം എവിടെ പോയെന്നും എംവി ഗോവിന്ദൻ ചോദിച്ചു.
 

Share this story