ബൈജൂസിന്റെ ഓഫീസുകളിൽ ഇ ഡി റെയ്ഡ്; നിരവധി രേഖകൾ പിടിച്ചെടുത്തു

byju
ബൈജു രവീന്ദ്രന്റെ എഡ് ടെക് പ്ലാറ്റ്‌ഫോമായ ബൈജൂസ് കമ്പനിക്കെതിരെ ഇ ഡി അന്വേഷണം. ബൈജൂസിന്റെ ബംഗളൂരു ഓഫീസിൽ ഇ ഡി സംഘം റെയ്ഡ് നടത്തി. മൂന്ന് ഓഫീസുകളിലാണ് റെയ്ഡ് നടത്തിയത്. വിദേശ ധനവിനിമയ നിയമം അനുസരിച്ചാണ് പരിശോധന നടന്നത്. വിദേശ ഫണ്ട് സ്വീകരിച്ചത് സംബന്ധിച്ചുള്ള പരിശോധനകളാണ് നടന്നത്. ഭവാനി നഗറിലുള്ള ഓഫീസ് സമുച്ചയത്തിലായിരുന്നു റെയ്ഡ്. നിരവധി ഡിജിറ്റൽ രേഖകളടക്കം പിടിച്ചെടുത്തതായി ഇ ഡി വ്യക്തമാക്കി.
 

Share this story