പിണറായിക്കെതിരായ ഇഡി റിപ്പോർട്ട്; നിയമപരമായ വശങ്ങൾ പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കാൻ അധികാരം പൊലീസിനുണ്ടെന്ന് കെ. മുരളീധരൻ
പിണറായിക്കെതിരായ ഇഡി റിപ്പോർട്ട്, നിയമപരമായ വശങ്ങൾ പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കാനുള്ള അധികാരം പൊലീസിനുണ്ടെന്ന് മന്ത്രി കെ മുരളീധരൻ. ഞങ്ങൾ അതിൽ ഇടപെടുന്നില്ല. നിയമം അതിന്റെ വഴിയ്ക്ക് പോകട്ടെ. ഇഡി അന്വേഷണത്തിൽ സർക്കാർ ഇടപെടില്ല. പാളയം പ്രദീപിന്റെ നിയമന ആവശ്യത്തിലും അദ്ദേഹം പ്രതികരിച്ചു.
അങ്ങനെ ഒരാൾ ഒരു സ്ഥാനത്തും വരില്ല. കെപിസിസി അധ്യക്ഷൻ ഉചിതമായ തീരുമാനം എടുക്കും.പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചാൽ അത് എല്ലാവർക്കും ഒരുപോലെ ബാധകമാണെന്ന് അദ്ദേഹം പറഞ്ഞു. എം എൽ എ ആയാലും എം പിയായാലും മന്ത്രിയായാലും പാർട്ടി തീരുമാനങ്ങൾക്ക് വിധേയമായി പ്രവർത്തിക്കണം. പാർട്ടി പുറത്താക്കിയാൽ പുറത്തുതന്നെയാണെന്നും അച്ചടക്ക നടപടി സ്വീകരിച്ചാൽ അത് നടപടി തന്നെയാണെന്നും മുരളീധരൻ വ്യക്തമാക്കി.
സസ്‌പെൻഷനിലുള്ള വ്യക്തിയെ വീണ്ടും പാർട്ടി പ്രവർത്തനങ്ങളിൽ സഹകരിപ്പിക്കാനോ സംരക്ഷിക്കാനോ ശ്രമിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, പിഎം ശ്രീ വിഷയത്തിൽ എന്തിനെയാണ് സർക്കാർ എതിർക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. പദ്ധതിയിൽ സർക്കാർ സ്‌കൂളുകളുമായോ കരിക്കുലവുമായോ ബന്ധപ്പെട്ട നിർദേശങ്ങൾ കേന്ദ്രം മുന്നോട്ടുവെച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) ആണ് എതിർപ്പിന് കാരണമെങ്കിൽ, അതിന്റെ അടിസ്ഥാനത്തിൽ പദ്ധതികളുടെ ഫണ്ട് സ്വീകരിക്കുന്നുണ്ടെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. കോൺഗ്രസ് ഭരിക്കുന്ന നാല് സംസ്ഥാനങ്ങളിലും പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്നും മുരളീധരൻ വ്യക്തമാക്കി.
